ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍. നിഗൂഢത നിറഞ്ഞ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ‘വനത്തിന്റെ രാഞ്ജി’ എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.
മനോരമ കലണ്ടര്‍ ഫോട്ടോഷൂട്ടിലാണ് താരം വ്യത്യസ്ത ലുക്കിലെത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ഫാഷന്‍ മോങ്ഗറാണ് ആശയവും ആവിഷ്കാരവും. കറുത്ത ഫുള്‍കൈ സാറ്റിന് ഗൗണും പുറകിലേക്ക് ഒഴുകിപ്പരന്നു കിടക്കുന്ന കറുത്ത അങ്കിയുമാണ് ഭാവനയുടെ വേഷം. കറുത്ത നിറത്തിലുള്ള ലിപ്റ്റിക്കും പുറകിലേക്ക് ചീകിവച്ച മുടിയും പുരാതനമായ വെള്ളിയാഭരണങ്ങളും വനരാജ്ഞിയുടെ നിഗൂഢതയ്ക്ക് പൂര്‍ണത നല്കുന്നു.
ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമ്മൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പന്‍, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങളും ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് സൂപ്പര്‍ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.