ബോളിവുഡിലും തെന്നിന്ത്യയിലും ആരാധകരുള്ള താരമാണ് ദിപീക പദുക്കോണ്‍. അഭിനയ ശൈലിയും സിംപ്ലിസിറ്റിയുമാണ് ദിപീകയെ ആരാധകരുടെ പ്രിയതാരമാക്കിയത്. ഗെഹരായിയാന്‍ ആണ് ദീപികയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ദിപീക തന്റെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരു പ്രശസ്ത താരത്തോട് തനിക്ക് ഭ്രാന്തമായ ഇഷ്ടമുണ്ടെന്നാണ് ദീപിക പറഞ്ഞത്. തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള ജൂനിര്‍ എന്‍ടിആറാണ് ദീപികയുടെ പ്രിയതാരം. പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഭാവിയില്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകന്റെ പേര് ചോദിച്ചപ്പോള്‍ ദീപിക ജൂനിയര്‍ എന്‍ടിആറിന്റെ പേര് പറഞ്ഞു. അദ്ദേഹം അതുല്യ നടനാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. ദീപികയുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു തെന്നിന്ത്യന്‍ താരമാണ് അല്ലു അര്ജുന്. അല്ലു അര്‍ജുനൊപ്പം അഭി
നയിക്കണമെന്നും ദിപീക പറഞ്ഞു.
കൂടാതെ തന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ യേ ജവാനി ഹേ ദിവാനി സംവിധായകനായ അയാന് മുഖര്‍ജിയ്ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും ദീപിക പറഞ്ഞു. എസ്.എസ് രാജമൗലി ചിത്രത്തില്‍ അഭിനയിക്കാനുള്ള താത്പര്യവും ദീപിക പ്രകടിപ്പിച്ചു. രണ്‍വീര്‍ സിംഗിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. രണ്‍വീറിനെ ഇഷ്ടപ്പെടാനുള്ള കാരണവും ദേഷ്യ തോന്നുന്ന സ്വഭാവത്തെ കുറിച്ചുമാണ് ദീപിക പറഞ്ഞത്. തന്നെ ശല്യപ്പെടുത്തുന്ന ഒരു തരത്തിലുള്ള സ്വഭാവവും രണ്‍വീറിന് ഇല്ലെന്നാണ് ദീപിക പറയുന്നത്. മറിച്ച് ഭക്ഷണം വേഗം കഴിച്ചു തീര്‍ക്കുന്ന രണ്‍വീറിന്റെ സ്വഭാവത്തില്‍ പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ടെന്നും ദീപിക പറഞ്ഞു. താന്‍ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ രണ്‍വീര്‍ കഴിച്ചു കഴിഞ്ഞിട്ടുണ്ടാകും. ഇതാണ് ദേഷ്യം തോന്നാന്‍ കാരണമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.