തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് പുരസ്കാര വേദിയില്‍ തിളങ്ങാന്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായാണ് താരം എത്തുക. അക്കാദമി പുറത്തുവിട്ട ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്.
ദീപികയെ കൂടാതെ പതിനഞ്ച് പേരാണ് അഅവതാരകരായുണ്ടാകുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ച്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്, ഡ്വെയ്ന്‍ ജോണ്സണ്, മൈക്കല്‍ ബി ജോര്ഡന് ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ അവതാരകരായി എത്തുക. 2016ല്‍ പ്രിയങ്ക ചോപ്രയും ഓക്സറില്‍ അവതാരകയായി എത്തിയിരുന്നു.
മാര്‍ച്ച് പതിമൂന്നിനാണ് ഓസ്കര് അവാര്‍ഡ് പ്രഖ്യാപനം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഇടം പിടിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിളക്കത്തിലാണ് ഗാനം ഓസ്കറില് മാറ്റുരയ്ക്കാനെത്തിയത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള് ദാറ്റ് ബ്രീത്ത്സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്പേഴ്സ് എന്നീ ഇന്ത്യന്‍ ഡോക്യുമെന്ററികളും മത്സരരംഗത്തുണ്ട്.