ബിഗ് ബോസ് മലയാളം നാലാം സീസൺ ഇപ്പോൾ തരംഗമായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ പ്രൊഫഷനുകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയാണ് ബിഗ് ബോസ് നാലാം സീസൺ ആരംഭിച്ചത്. ഹൗസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ 24 മണിക്കൂറും സ്ട്രീമിംഗ് ചെയ്യാൻ തുടങ്ങിയതോടെ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ബിഗ് ബോസ് സീസൺ നാലിന്റെ സ്വീകാര്യതയും വർദ്ധിച്ചു. വീടിനുള്ളിൽ നിലവിൽ 13 മത്സരാർത്ഥികളാണ് ഉള്ളത്. നിലവിൽ വീടിനുള്ളിൽ ഉള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് റോബിൻ രാധാകൃഷ്ണന് ആണ്. ഡോക്ടർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ വിശേഷണങ്ങളുമായാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള റോബിന് ബിഗ് ബോസ് ഹൗസിൽ എത്തിയതോടെ ആരാധകരും വർദ്ധിച്ചു. നേരത്തെ റോബിൻ അഭിനയിച്ച് പുറത്തിറങ്ങിയിട്ടുള്ള വീഡിയോകളും ഇപ്പോൾ ട്രെന്റിൽ ഇടം പിടിക്കുകയാണ്. സീരിയൽ – സിനിമാ താരം ഡയാന ഹമീദ്ന് ഒപ്പം റോബിൻ അഭിനയിച്ച് പുറത്തിറങ്ങിയ കവർ സോങ്ങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ വീഡിയോ റോബിൻ ബിഗ് ബോസിൽ എത്തിയതോടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയിരിക്കുകയാണ്. അനിയത്തിപ്രാവ് എന്ന സിനിമയിലെ ‘ഒരു രാജമല്ലി’ എന്ന ഗാനത്തിനാണ് ഡയാനും റോബിനും ചേർന്ന് കവർ സോംഗ് ചെയ്തത്.
റോബിനെക്കുറിച്ച് ഡയാന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഗാംബ്ലറിൽ വർക്ക് ചെയ്യുന്ന സമയത്ത് ആയിരുന്നു റോബിനൊപ്പം വർക് ചെയ്തതെന്നും അവിടെ വെച്ചാണ് റോബിനെ പരിചയപ്പെട്ടതെന്നും വ്യക്തമാക്കുന്നു ഡയാന. റോബിനുമായി സൗഹൃദമൊന്നുമില്ലെന്നും ജസ്റ്റ് അറിയാമെന്നും ആയിരുന്നു ഡയാന റോബിനെക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ അടുത്ത ചിത്രം. ബിഗ് ബോസ് നാലാം സീസൺ മുതൽ എന്നും ചർച്ചയാകുന്ന വ്യക്തിയാണ് റോബിൻ. ആരാധകർക്കൊപ്പം തന്നെ ഹേറ്റേഴ്സും റോബിനുണ്ട്.