എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണ നായികയായി എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
മോഹന്‍ലാല്‍ നായകനായി എത്തുന്ന റാം എന്ന ചിത്രത്തില്‍ ദുര്‍ഗ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് നായികാ, നായകന്മാരായി എത്തുന്നത്. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന പത്ത് എം.ടി കഥകളുടെ ആന്തോളജി ചിത്രത്തിന്റെ ഭാഗമായുള്ളതാണ് ഓളവും തീരവും. ഹരീഷ് പേരടി, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓളവും തീരവും എന്ന കഥയെ അടിസ്ഥാനമാക്കി 1970 ഇല് പി എന്‍ മേനോന് ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. മധു, ഉഷ നന്ദിനി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് അതിന്റെ പുനരാവിഷ്കരണത്തിലൂടെ മോഹന്‍ലാല്‍- പ്രിയദര്ശന് ടീം നല്കാന് ആഗ്രഹിക്കുന്നത്. ആന്തോളജിയില്‍ ബിജു മേനോന് നായകനായ ശിലാലിഖിതമെന്ന ചിത്രവും പ്രിയദര്ശന് ഒരുക്കിയിട്ടുണ്ട്.