ബാലതാരമായി എത്തി ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയില്‍ ഇടം നേടിയതാണ് എസ്തര് അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര് അഭിനയരംഗത്തേക്കു വരുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്ത ചിത്രം.
ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കമല്‍ ഹാസന്റെ മകളായി എസ്തര് അഭിനയിച്ചു. അതിന് ശേഷം തെലുങ്ക് പതിപ്പിലും താരം വേഷമിട്ടു. കാളിദാസ് ജയറാം, ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന് ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്നിവയിലും എസ്തര് അനില്‍ അഭിനയിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരമെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരുപിടി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഫ്ളോറല്‍ മൂഡ്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.