മലയാളിപ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ബംഗളൂരുവിൽ നിന്നുള്ള ചിത്രങ്ങളാണ് എസ്തർ ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ബംഗളൂരുവിലെ അലസമായ ഒരു ശനിയാഴ്ച’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, ഒരു ചെറിയ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി ‘തെമ്മാ തെമ്മാ തെമ്മാടികാറ്റേ’ എന്ന ഗാനവും ഉണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് എസ്തർ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’, ‘ദൃശ്യം 2’ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ വിസ്മയിപ്പിച്ച എസ്തർ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ വീഡിയോയും എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
മലയാളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി ഇതിനകം 30ലധികം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ സിനിമകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ കഥാപാത്രമാണ് എസ്തറിന് ബ്രേക്ക് നൽകിയത്.
View this post on Instagram