ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ മനസിൽ കുടിയേറിയ താരമാണ് എസ്തർ അനിൽ. ‘ദൃശ്യം’ സിനിമയിൽ മോഹൻലാലിന്റെ ഇളയമകളായി എത്തിയ എസ്തറിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് തന്റെ ചിത്രങ്ങളും വീഡിയോകളുടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ പതിവിന് വ്യത്യസ്തമായി സാരിയിലുള്ള ചിത്രങ്ങളാണ് എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വൈൻ കളറിലുള്ള റഫിൾ ഓർഗൻസ സാരിയിലുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.
ചെറിയ അടിക്കുറിപ്പോടെയാണ് എസ്തർ ചിത്രങ്ങൾ പങ്കുവെച്ചത്. ‘വൈൻ നിറങ്ങൾ, ഇത്തവണ ഞാൻ @cameella_boutique ന്റെ ഓർഗൻസ സിൽക്ക് സാരി ധരിക്കാൻ തിരഞ്ഞെടുത്തു – ഒപ്പം വി-നെക്ക് ഫ്ലോറൽ പ്രിന്റഡ് ബ്ലൗസും, ഒപ്പം മനോഹരമായ മൾട്ടി കളർ ചോക്കറും.’ എന്ന കുറിപ്പോടെയാണ് എസ്തർ ചിത്രങ്ങൾ പങ്കുവെച്ചത്. സാരിയിൽ എസ്തർ സുന്ദരിയാണെന്നും കാണാൻ മനോഹരമായിട്ടുണ്ടെന്നുമാണ് കമന്റുകൾ. അരുൺ പയ്യടിമീത്തൽ ആണ് ചിത്രങ്ങൾ പകർത്തിയത്.
മലയാളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി ഇതിനകം 30ലധികം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ സിനിമകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലുള്ള എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
View this post on Instagram