ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ അഭിനയകമികവ് താരത്തിന് നിരവധി ആരാധകരെയും നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിലും സജീവമാണ് എസ്തർ അനിൽ. നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോയും താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എസ്തർ നേരിട്ട ഒരു ചോദ്യവും അതിന് നൽകിയ രസകരമായ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ‘എത്ര തവണ നിങ്ങൾ സെക്സ് ചെയ്തിട്ടുണ്ട്’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.
സാധാരണ ഇങ്ങനെയുള്ള ചോദ്യങ്ങൾ വന്നാൽ താരങ്ങൾ ക്ഷുഭിതരായി മറുപടി നൽകുകയോ രൂക്ഷമായി പ്രതികരിക്കുകയോ ആണ് പതിവ്. എന്നാൽ, വളരെ രസകരമായ ഒരു മറുപടിയാണ് എസ്തർ നൽകിയത്. ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിൽ സലിം കുമാർ ചിന്തിച്ചു നിൽക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രമാണ് എസ്തർ നൽകിയത്. ‘സെക്സോ, അതെന്ത്’ എന്ന് ചോദിക്കുന്നതു പോലെ തോന്നും ഈ ചിത്രം കണ്ടാൽ. ഏതായാലും ഇത്തരം ചോദ്യങ്ങളോട് മനസാന്നിധ്യം കൈവിടാതെ പ്രതികരിച്ച എസ്തർ സൂപ്പറാണെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ചോദ്യവും അതിന് താരം നൽകിയ ഈ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നല്ലവൻ എന്ന ചിത്രത്തിലൂടെ 2010ലാണ് എസ്തർ മലയാളസിനിമയിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം താരത്തിന്റെ സിനിമ കരിയറിൽ തന്നെ വഴിത്തിരിവായി. തെലുങ്കിലും മലയാളത്തിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം. എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.