ഹിമാലയൻ മലനിരകളിൽ കറങ്ങിനടന്ന് എസ്തർ അനിൽ; എപ്പോഴത്തെയും പോലെ മനോഹരമെന്ന് ആരാധകർ

കൂട്ടുകാരുമൊത്ത് നാട് കണ്ട് നടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ എസ്തർ അനിൽ. ഹിമാലയൻ മലനിരകളിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പാരാഗ്ലൈഡിംഗ് നടത്തുന്നതിന്റെ വീഡിയോയും മഞ്ഞുമലകളെ കണ്ടതിന്റെ ചിത്രങ്ങളുമെല്ലാം എസ്തർ അനിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എസ്തർ പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും ആരാധകരും ഏറ്റെടുത്തു. ‘മലകൾ’ എന്നു പറഞ്ഞാണ് എസ്തർ അനിൽ വീഡിയോ പങ്കുവെച്ചത്.

ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് എസ്തർ. മോഹൻലാൽ നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’, ‘ദൃശ്യം 2’ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ വിസ്മയിപ്പിച്ച എസ്തർ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ വീഡിയോയും എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

മലയാളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി ഇതിനകം 30ലധികം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ സിനിമകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിലെ കഥാപാത്രമാണ് എസ്‌തറിന് ബ്രേക്ക് നൽകിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago