കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷിബ്ല പങ്ക് വെച്ച മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിനൊപ്പം നൽകിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്.
എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗവസ്തുവല്ല. എന്റെ ശരീരം അനുഭവങ്ങളുടെ ഒരു ശേഖരമാണ്. എനിക്ക് മാത്രം അറിയാവുന്ന യുദ്ധങ്ങൾ നേരിട്ട ഒരു ആയുധം. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ലൈബ്രറി. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടരുത്.. അത് എന്നിലെ വ്യക്തിക്ക് നൽകുക.
View this post on Instagram