നടൻ പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടം അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞ് വിവാദത്തിലായ നടിയാണ് ഗായത്രി സുരേഷ്. പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ ഗായത്രി ട്രോളുകളിൽ നിറഞ്ഞു. പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് ആയിരുന്നു ഗായത്രി തുറന്നു പറഞ്ഞത്. ഇത് ട്രോളുകൾക്കും സൈബർ ഇടങ്ങളിലെ മറ്റു തരത്തിലുള്ള കളിയാക്കലുകൾക്കും കാരണമായിരുന്നു.
അതേസമയം, പ്രണവിനോട് തനിക്കുള്ളത് വെറു ആരാധന മാത്രമല്ലെന്നും യഥാർത്ഥ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് ഗായത്രി സുരേഷ്. ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. പ്രണയം തുറന്നുപറഞ്ഞ കാര്യത്തിൽ ആലിയ ഭട്ട് ആണ് തന്റെ ഇൻസ്പിരേഷൻ എന്നും ഗായത്രി വ്യക്തമാക്കി.
‘എന്റെ ഇൻസ്പിരേഷൻ ആലിയ ഭട്ട് ആണ്. എല്ലാ അഭിമുഖങ്ങളിലും രൺബീർ കപൂറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നു. അവരൊക്കെ പറഞ്ഞു. പിന്നെ എന്തുകൊണ്ട് എനിക്കായി കൂടാ’ – ഗായത്രി ചോദിച്ചു. നിരവധി അഭിമുഖങ്ങളിൽ ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.