ട്രോളുകളിലൂടെ ഏറ്റവും കൂടുതല്‍ പരിഹാസം കേള്‍ക്കേണ്ടിവന്ന നടിയാണ് ഗായത്രി. താരത്തിന്റെ സംസാരത്തില്‍ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ട്രോളന്മാരുടെ ആക്രമണത്തിന് പ്രധാന കാരണം. ട്രോളന്മാരുടെ ആക്രമണത്തില്‍ സഹികെട്ട് ട്രോളുകള്‍ നിരോധിക്കണമെന്ന ആവശ്യം ഗായത്രിക്ക് ഉന്നയിക്കേണ്ടിവന്നു. ട്രോളുകള്‍ക്കൊപ്പം ജീവിക്കാന്‍ പഠിച്ചുവെന്നാണ് ഗായത്രി ഇപ്പോള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നുണ്ട് ഗായത്രി.
ലാലേട്ടനേയും ആലിയ ഭട്ടിനേയുമെല്ലാം ആളുകള്‍ ട്രോളുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ എക്സ്ട്രോ ഓര്‍ഡിനറി ആളുകളല്ലേ, അവരെയൊക്കെ ട്രോളുന്നതെന്തിനാണെന്ന് തോന്നിയിട്ടുണ്ട്. അവരെ കളിയാക്കുന്നത് കാണുമ്പോള്‍ അതുമായി താരതമ്യപ്പെടുത്തി നോക്കിയാണ് താന്‍ ആശ്വാസം കണ്ടെത്തുന്നത്. സാധാരണക്കാരെ ആരും ട്രോളില്ലല്ലോ. എന്തെങ്കിലും എക്സ്ട്രാ ഓര്‍ഡിനറിയായി ചെയ്തവരെ മാത്രമാണ് ആളുകള്‍ ശ്രദ്ധിക്കുന്നതും കളിയാക്കുന്നതുമെന്നും ഗായത്രി പറഞ്ഞു.
തനിക്ക് സിനിമയില്‍ നിന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും ഗായത്രി പറയുന്നുണ്ട്. തന്റെ അഞ്ച് സിനിമകള്‍ ഇനി വരാനുണ്ട്. അതില്‍ ഒന്നും വലിയ നടീനടന്മാര് ഇല്ല. തങ്ങള്‍ കുറച്ചാളുകള്‍ മാത്രമാണ് അഭിനയിക്കുന്നത്. അതിനാല്‍ തന്നെ നിര്‍മാതാക്കളെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പൈസ തീരുമ്പോള്‍ പിന്നീട് വീണ്ടും പണം കണ്ടെത്തിയാണ് വര്‍ക്ക് തുടങ്ങുന്നത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.