തമിഴ് സിനിമ പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ജനീലിയ ഡിസൂസ. സന്തോഷ് സുബ്രഹ്മണ്യത്തിലെ തുള്ളിച്ചാടി നടക്കുന്ന ആ പെൺകുട്ടി ഒരു ദശകം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. ഭർത്താവ് റിതേഷ് ദേശ്‌മുഖിനും രണ്ടു മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടിയിപ്പോൾ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പ്രേക്ഷകരുടെ ഈ പ്രിയങ്കരി.
ഡോക്‌ടേഴ്‌സ് ദിനത്തിൽ ഭർത്താവ് റിതേഷ് ദേശ്‌മുഖിനൊപ്പം തന്റെയും അവയവങ്ങൾ മരണശേഷം ദാനം ചെയ്യുവാൻ തീരുമാനമെടുത്തിരിക്കുകയാണ് ജനീലിയ. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. കുറേ നാളായി ഇതിനെ കുറിച്ച് ചിന്തിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചതെന്നും പറഞ്ഞ നടി ഇതിനായി പ്രേരണയായ ഡോക്ടർ നോസർ ഷെറിയർക്കും ഫോഗ്‌സിക്കും നന്ദി അറിയിക്കുവാനും മറന്നില്ല. ജീവിതമെന്ന സമ്മാനമാണ് ആർക്കാണെങ്കിലും നൽകുവാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനമെന്നും അതിനാൽ എല്ലാവരും ഇതിൽ ഭാഗഭാഗുക്കൾ ആകാനും താരം ആവശ്യപ്പെട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…