തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗോപികയുടെ അഭിനയത്തിന് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വാങ്ക് എന്ന ചിത്രത്തിലും ഗോപിക ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
കഴിഞ്ഞ ദിവസം തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു ഗോപിക. വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാവിന്റെ ചിത്രം പങ്കുവച്ചാണ് ഗോപിക പ്രണയം വെളിപ്പെടുത്തിയത്. എന്നാല്‍ കാമുകന്റെ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ഗോപികയുടെ പ്രണയിതാവിനെ ആരാധകർ കണ്ടെത്തുകയും ചെയ്തു. കലാകാരനായ ഹരികൃഷ്ണനാണ് ഗോപികയുടെ കാമുകന്. നൃത്തവും മറ്റു കലാസംബന്ധമായ പരിപാടികളുമായി സജീവമാണ് ഹരികൃഷ്ണന്.
View this post on Instagram
ഇപ്പോഴിതാ ഗോപികയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൊല്ലം ശ്രീ നാരായണ കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിന് അതിഥിയായി എത്തിയപ്പോഴാണ് കാണികളുടെ ആവശ്യപ്രകാരം നടി ചുവട് വെച്ചത്. വിജയ് നായകനായ ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനത്തിനാണ് താരം ചുവട് വെച്ചത്. 158 മില്യൺ വ്യൂസുമായി സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.
View this post on Instagram