ഏറെ പ്രേക്ഷകശ്രദ്ധ നേടി ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക രമേശ്. ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമായിരുന്നു ഗോപിക കാഴ്ചവെച്ചത്.
സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഗോപിക. ഇത്തവണ കുറച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഗോപിക ആരാധകരുമായി പങ്കുവെച്ചത്. ചുവന്ന ബിക്കിനി ഡ്രസിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ‘ഹോട്ട്’ എന്ന കമന്റുമായി കമന്റ് ബോക്സിൽ എത്തിയത്.
സോഷ്യല്‍ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗോപിക. നാല് ലക്ഷത്തിലധികം പേരാണ് ഗോപികയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന വിഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഗോപിക തന്റെ പ്രണയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കാമുകന്റെ മുഖം മനസിലാകാത്ത തരത്തിലുള്ള ഒരു ഫോട്ടോയും ഗോപിക പങ്കുവച്ചിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴേ നിരവധി പേര് ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പലപ്പോഴും ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവയ്ക്കാറ്.
View this post on Instagram