ഒരുകാലത്ത് മലയാളികള്‍ ഏറ്റെടുത്ത നടിയായിരുന്നു ഗോപിക. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കുടുംബവുമായി നാട്ടിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗോപികക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ട്.
നിലവില്‍ ഓസ്ട്രേലിയയിലാണ് ഗോപികയും കുടുംബവും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവര്‍ നാട്ടിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ കുടുംബത്തോടൊപ്പമുള്ള ഗോപികയുടെ ചിത്രങ്ങള്‍ അധികം പുറത്തുവരാറില്ല. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സഹോദരിക്ക് പുറമേ മാതാപിതാക്കളേയും മറ്റ് കുടുംബാംഗങ്ങളേയും ചിത്രത്തില്‍ കാണാം.
ഡോക്ടറായ അജിലേഷ് ചാക്കോയുമായി 2008ലായിരുന്നു ഗോപികയുടെ വിവാഹം. ആമി, ഏദന്‍ എന്നിവരാണ് മക്കള്‍. രണ്ട് പേരും ഓസ്ട്രേലിയയിലാണ് പഠിക്കുന്നത്. ഫോര്‍ ദി പീപ്പിള്‍, മായാവി, വെറുതെ അല്ല ഭാര്യ തുടങ്ങിയവയാണ് ഗോപികയുടെ ഹിറ്റ് ചിത്രങ്ങള്‍. തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ അത്ര പോര എന്ന ചിത്രത്തിലാണ് ഗോപിക അവസാനമായി അഭിനയിച്ചത്.