വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, ചങ്ക്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടു. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം നേരിടേണ്ടി വരുന്ന ബോഡിഷെയ്മിംഗിനെപ്പറ്റി തുറന്നു പറയുകയാണ് ഹണി റോസ്. ബോഡിഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് താന്‍ അനുഭവിക്കുന്നതെന്ന് ഹണി പറഞ്ഞു. ആദ്യമൊക്കെ അത് കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം കമന്റുകളിടുന്ന ആളുകള്‍ വളരെ ചെറിയ ശതമാനം മാത്രമാണുള്ളതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇത്തരം ചിന്തകള്‍ അവസാനിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. ചിത്രത്തിലെ ഹണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മാഞ്ജു, ഗണേഷ്, ലെന തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.