സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നടി ഹണി റോസ്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വലിയ രീതിയിലുള്ള ലൈക്ക് ആണ് ലഭിക്കാറുള്ളത്. കഴിഞ്ഞദിവസം ചാലക്കുടിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഹണി റോസ് എത്തിയിരുന്നു. അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയലറ്റ് സാരി ഉടുത്ത് വളരെ സിംപിൾ ആയിട്ടായിരുന്നു ഹണി റോസ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ‘മലയാളികളുടെ സണ്ണി ലിയോൺ’, ‘ചേച്ചി പൊളി’, ‘എന്തൊരു ക്യൂട്ട് ചിരിയാണ്’, ‘ബ്യൂട്ടി ക്വീൻ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2005ൽ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. സംവിധായകൻ വിനയൻ ഒരുക്കിയ ‘ബോയ്ഫ്രണ്ട്’ ആയിരുന്നു ഹണിയുടെ ആദ്യചിത്രം. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ഹണി റോസ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന മോൺസ്റ്റർ ആണ് മലയാളത്തിൽ റിലീസ് ആകാനുള്ള ഹണി റോസിന്റെ ചിത്രം.
മോൺസ്റ്റർ വളരെ വ്യത്യസ്തമായ ചിത്രമാണെന്നും സിനിമ ഏത് ജോണറിലാണെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും കഴിഞ്ഞയിടെ ഹണി റോസ് പറഞ്ഞിരുന്നു. മോൺസ്റ്ററിൽ ഭാമി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. താൻ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിയെന്നും ധാരാളം ഷേഡുകൾ ഉള്ള കഥാപാത്രമാണ് ഭാമിയെന്നും ഹണി റോസ് പറഞ്ഞു. ഷൂട്ടിങ്ങിനിടെ തനിക്ക് വളരെ ഇഷ്ടപ്പെട്ടതും താൻ തന്നെ കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും ഈ സിനിമയിലേക്ക് വേണ്ടിയാണെന്നും ഹണിറോസ് വ്യക്തമാക്കി. വൈശാഖ് സാർ തന്നോട് തന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഭാമിയാണ് സിനിമയിലുടനീളമുള്ള കഥാപാത്രമെന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
View this post on Instagram