2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
View this post on Instagram
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, സര് സിപി തുടങ്ങിയ ചിത്രങ്ങളിലും ഹണി റോസ് വേഷമിട്ടു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രത്തിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും ഗ്രീന്‍ നിറത്തിലുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.