2005 ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഹീല്‍ എന്ന ബ്രാന്‍ഡിന്റെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ലുലു മാളില്‍വച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത ഹണി റോസിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. വൈറ്റ് ഷര്‍ട്ടും ഫ്ളവര്‍ ഡിസൈനുളള പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ലുലു ടീമുമായി തനിക്കു അടുത്ത ബന്ധമാണുള്ളതെന്നും കൊച്ചി ലുലു മാളില്‍ എപ്പോഴും തന്നെ കാണാമെന്നും ഹണി റോസ് പറയുന്നു.
മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.