കേരളം വിട്ട് വിദേശങ്ങളിലും ഉദ്ഘാടനചടങ്ങുകളിൽ തിളങ്ങി ഹണി റോസ്. അയർലണ്ടിലാണ് ഹണി ഇപ്പോൾ ഒരു ഉദ്ഘാടനത്തിനായി എത്തിയത്. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും യുട്യൂബിലും വൈറലാണ്. അയർലണ്ടിലെ ഉദ്ഘാടനവേദിയിലേക്ക് വെള്ള സാരി ധരിച്ചാണ് ഹണി എത്തിയത്. വൈകുന്നേരം ഇതേ പരിപാടിക്ക് ഗൗൺ ധരിച്ചും ഹണി എത്തി.
അയർലണ്ടിലെ മലയാളികൾ ഗംഭീരസ്വീകരണമാണ് ഹണിക്ക് നൽകിയത്. നാട്ടിൽ പോലും ഇത്രയും സ്നേഹമുള്ള മലയാളികളെ കണ്ടിട്ടില്ലെന്ന് ആയിരുന്നു അയർലണ്ടിലെ മലയാളികളുടെ സ്നേഹം കണ്ട ഹണി റോസ് പറഞ്ഞത്. അയർലണ്ടിലെ മലയാളികളുടെ ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള മൈന്‍ഡ് മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് ഹണി എത്തിയത്.
അയര്‍ലന്‍ഡിലെ മലയാളികളെ പുകഴ്ത്തിയാണ് ഹണി സംസാരിച്ചത്. ”മലയാളി ഇല്ലാത്ത നാടുണ്ടോ? ഇവിടെ വന്ന് പുറത്തു പോയപ്പോള്‍ തന്നെ ആദ്യം കാണുന്നത് മലയാളികളെയാണ്. നാട്ടില്‍ പോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല. അയര്‍ലന്‍ഡില്‍ വന്ന് ആദ്യം തോന്നി നല്ല തണുപ്പ് തോന്നി. ഇപ്പോള്‍ നല്ല കാലാവസ്ഥയാണ്. ഞാന്‍ വന്നതു കൊണ്ടാണെന്നു തോന്നുന്നു. അച്ഛനും അമ്മയുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്” – ഹണി റോസ് പറഞ്ഞു.