വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഹണി റോസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടു. പതിനേഴ് വര്‍ഷത്തോളം സിനിമാ ലോകത്തുണ്ടെങ്കിലും ഹണി അവതരിപ്പിച്ച ചുരുക്കം ചില കഥാപാത്രങ്ങളാണ് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മോണ്‍സ്റ്ററിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഹണി റോസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മോണ്സ്റ്ററിലേതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ചിത്രം കാണുന്നതിനായി തീയറ്ററുകളില്‍ ജനപ്രളയമാണ്. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. മോഹന്‍ലാല്‍-വൈശാഖ് കോമ്പോ തന്നെയാണ് പ്രേക്ഷകരെ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാശ്, ഇടവേള ബാബു, സാധിക, വേണുഗോപാല്‍, അഞ്ജലി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ദു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്.