മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം അധികവും പങ്കുവയ്ക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതിന്റെ മേക്കിംഗ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
View this post on Instagram
View this post on Instagram
ചുവന്ന ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പില്‍ അതീവ സുന്ദരിയാണ് ഹണി. രജിഷാ ശശിയാണ് താരത്തെ അണിയിച്ചൊരുക്കിയത്. ജോസ് ചാള്‍സാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. നിരവധി പേര് ചിത്രത്തിന് ലൈക്കും കമന്റുമായി രംഗത്തെത്തി.
മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് ഷേഡുള്ള ക്രിസ്റ്റീന ലൂഥര്‍ എന്ന കഥാപാത്രത്തെയായിരുന്നു ഹണി അവതരിപ്പിച്ചത്. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.