മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഇന്ദ്രജ. മലയാളത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ക്രോണിക് ബാച്ചിലറില്‍ ഇന്ദ്രജ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനീകാന്ത് നായകനായ ഉഴൈപ്പാളി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സിനിമയില്‍ എത്താനുണ്ടായ കാരണം പറയുകയാണ് താരം.
ചെറുപ്പത്തില്‍ അച്ഛനോപ്പം ഷൂട്ടിംഗ് കാണാന്‍ പോയപ്പോഴാണ് അന്ന് തനിക്ക് ബാലതാരമായി അവസരം ലഭിച്ചതെന്ന് ഇന്ദ്രജ പറയുന്നു. പിന്നീട് സ്കൂളില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സമയത്ത് അച്ഛന് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സിനിമയിലെത്തിയത്. തന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ഒട്ടുമിക്ക ആളുകള്‍ക്കും അങ്ങനെ ആയിരുന്നു. സിനിമയില്‍ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് തന്റെ വിധിയാണെന്ന് കരുതുന്നുവെന്നും ഇന്ദ്രജ പറയുന്നുണ്ട്
സിനിമയില്‍ താന്വച്ച രണ്ട് കണ്ടീഷനുകളില്‍ ഒന്ന് ബിക്കിനി വസ്ത്രം ധരിക്കില്ലെന്നായിരുന്നുവെന്നും ഇന്ദ്രജ പറഞ്ഞു. രണ്ടാമത്തേത് ടൂ പീസ് വസ്ത്രങ്ങള്‍ ധരിക്കില്ല എന്നായിരുന്നുവെന്നും നടി വ്യക്തമാക്കി. തമിഴില്‍ കല്കി എന്ന സിനിമയില്‍ അഭിനയിക്കാന്‍ പറ്റാതെ പോയതില്‍ വലിയ നഷ്ടബോധമുണ്ടെന്നും താരം പറഞ്ഞു. പ്രകാശ് രാജ് സാറാണ് ചിത്രത്തിലേക്ക് വിളിച്ചത്. ആ സമയം താന്‍ ഊട്ടിയില്‍ ഷൂട്ടിംഗിലായിരുന്നു. തിരിച്ചെത്തിയിട്ട് വിളിക്കാന്‍ പ്രകാശ് രാജ് സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരികെ എത്തിയപ്പോഴേക്കും എല്ലാം മാറിയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.