ബോൾഡ് കഥാപാത്രങ്ങളിലൂടെയും അഴകിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഇനിയ. ലോക്ക് ഡൗൺ കാലത്ത് മറ്റ് സെലിബ്രിറ്റികളെ പോലെ ഇനിയയും നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. അവയെല്ലാം തന്നെ വൈറലുമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗ്ലാമറസ് ഫോട്ടോഷൂട്ട് കൂടി താരം പങ്ക് വെച്ചിരിക്കുകയാണ്. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.