ഓരോ ദിനവും വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ടാണ് നടി ഇനിയ ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫൈൻഷൈൻ ജ്യൂവൽസിന് വേണ്ടി സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ക്യാമറ സെന്തിൽ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.
ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.