ഐക്യകേരളത്തിന് അറുപത്തിയേഴ് വയസ്സു തികയുന്ന വേളയിൽ മലയാളികളുടെ മഹോത്സവമായ “കേരളീയം-2023″ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചുകഴിഞ്ഞു. കേരളമാർജ്ജിച്ച നേട്ടങ്ങളും നാടിന്റെ സംസ്കാരത്തനിമയും ഇനി വരുന്ന ഏഴു ദിനരാത്രങ്ങളിലായി ലോകത്തിനുമുന്നിൽ അനാവൃതമാവുന്ന കേരളീയതയുടെ വിസ്മയക്കാഴ്ചകളിലേക്കാണ് കേരളീയം ഏവരെയും ക്ഷണിക്കുന്നത്. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹൻലാൽ, ശോഭന, യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിരയുടെ സാന്നിദ്ധ്യത്തിലാണ് കേരളീയത്തിന് തുടക്കം കുറിച്ചത്.
ഇപ്പോഴിതാ കേരളീയം ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് മുന്നോട്ട് എത്തിയിരിക്കുകയാണ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടനത്തിന് വേദിയിൽ സ്ത്രീ സാന്നിദ്ധ്യം ഇല്ലാത്തതിനെയാണ് നടി വിമർശിച്ചത്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്?’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചടങ്ങിന്റെ ഫോട്ടോ താരം പോസ്റ്റ് ചെയ്‌തത്. ‘‘കാലം ഇത്രയും പുരോഗമിച്ചു. നമ്മൾ ജെൻഡർ ന്യൂട്രലാകുന്നു. എന്നിട്ടും സ്ത്രീപ്രാതിനിധ്യം പുറകോട്ടു പോകുന്നതായാണ് എനിക്കു തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ നമ്മൾ മതസംഘടനകളെയായിരുന്നു വിമർശിച്ചുകൊണ്ടിരുന്നത്. അവരുടെ വേദികളിൽ സ്ത്രീകളില്ലെന്ന്! പക്ഷേ, ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ! സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഉൾക്കൊള്ളാൻ പോലും കഴിയാത്തത്ര അറ്റത്ത്! അതിന്റെ പരിഹാസ്യത പറയാതിരിക്കാൻ വയ്യ! ഒരു ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകൾ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകൾ ചെയ്യേണ്ടത്? അതു ചൂണ്ടിക്കാണിക്കമെന്നു എനിക്കു തോന്നി.” ജോളി ചിറയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ച് മുന്നോട്ട് വന്നത്. നടി സരയു മോഹനും പോസ്റ്റ് ഷെയർ ചെയ്‌തിട്ടുണ്ട്. “പുരുഷന്മാരുടെ കേരളീയം! വളരെ സത്യവും കൃത്യവുമായ വിമർശനം ആണ്. കേരളീയത്തിൻ്റെ ചിത്രങ്ങൾ കണ്ടപ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളീയം നടക്കുമ്പോൾ ജനസംഖ്യയിൽ അമ്പത് ശതമാനത്തിന് മുകളിൽ ഉള്ള, സമൂഹത്തിന്റെ എല്ലാ തലത്തിലും പ്രവർത്തിക്കുന്ന സ്ത്രീകൾ ഉള്ള കേരളത്തിൽ എന്തുകൊണ്ടാണ് വേദിയിൽ സ്ത്രീ സാന്നിധ്യം ഇത്ര ശുഷ്കമായത് എന്നായിരുന്നു. നാളത്തെ കേരളവും നവകേരളവും ഒക്കെ സ്ത്രീകൾക്ക് തുല്യ പ്രാധാന്യവും സാന്നിധ്യവും നല്കുന്നതാകണം. അത് നമ്മുടെ പുതിയ തലമുറ കാണണം. കോളേജിലെ പെൺകുട്ടികളെ പാന്റ് ഇടുവിക്കുന്നതിൽ ഒതുക്കേണ്ടതല്ല പുരോഗമനം.” എന്നാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…