തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുള്ള നടിയാണ് കാജൽ അഗർവാൾ. മുപ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. കാജലിന്റെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മക്കും സഹോദരിക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. സ്വിംസ്യൂട്ടിലുള്ള ചിത്രങ്ങൾക്ക് പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് സമ്മാനിക്കുന്നത്. സ്വിമ്മിങ് പൂളിലെ നിമിഷങ്ങൾ അത്രമേൽ സുന്ദരമാണെന്നും താരത്തെ കാണാൻ വളരെ സുന്ദരിയായിരിക്കുന്നെന്നുമാണ് ആരാധകരുടെ അഭിപ്രായം. ജയം രവിയുടെ കോമാളി എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. പാരിസ് പാരിസ് ആണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.