ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ബോളിവുഡ് നടി കാജോൾ. ഇക്കാര്യം വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനു പിന്നാലെ കാജോൾ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന കാജോൾ എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു. അതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ് എന്ന് കുറിച്ചാണ് സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് കാജോൾ അറിയിച്ചത്. ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയിരിക്കുന്നത്.
എല്ലാം ശരിയാകുമെന്നും എന്താണെങ്കിലും സമയമെടുത്ത് തീരുമാനിക്കൂ എന്നുമാണ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കി എന്ന ചിത്രത്തിലാണ് കാജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കാജോൾ ആണ് നായിക.
Taking a break from social media. pic.twitter.com/9utipkryy3
— Kajol (@itsKajolD) June 9, 2023