കാവ്യാ മാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള കാവ്യയുടെ ചിത്രമാണ് പുറത്തുവന്നത്. ചെന്നൈ നെയില്‍ ആര്‍ടിസ്ട്രി സലൂണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രം സ്ഥാപനം തന്നെയാണ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ കാവ്യയാണ് ചിത്രത്തില്‍. അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ പുതിയ ലുക്കിന് പിന്നിലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
നടന് ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ് കാവ്യ. 2016ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന് ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അതേവര്‍ഷം നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. 2019 ഒക്ടോബറില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.