നടി കാവ്യാ മാധവന്റേയും മകള്‍ മഹാലക്ഷ്മിയുടേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ദൃശ്യം. ക്ഷേത്രത്തിലെ സമൂഹ സദ്യയില്‍ അച്ഛന് മാധവനും അമ്മ ശ്യാമളയ്ക്കുമൊപ്പം കാവ്യയും മകളും പങ്കെടുക്കുന്നതാണ് വിഡിയോയില്‍.
വിഡിയോയിലെ പ്രധാന ആകര്‍ഷണം മഹാലക്ഷ്മിയാണ്. തല മൊട്ടയടിച്ചാണ് മഹാലക്ഷ്മി വിഡിയോയിലുള്ളത്. കാവ്യ മകള്‍ക്ക് ചോറ് വാരി നല്‍കുന്നതും കാണാം.
2018 ഒക്ടോബര്‍ പത്തൊന്‍പതിനായിരുന്നു കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മി എന്ന പേര് നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. നേരത്തേ മഹാലക്ഷ്മിയുടെ ഒരു വയസ് പിറന്നാളിന്റേയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.