വൈറല്‍ ഗാനം അറബിക് കുത്തിന് ചുവടുവച്ച് തെന്നിന്ത്യയുടെ പ്രിയ താരം കീര്‍ത്തി സുരേഷ്. സുഹൃത്തിനൊപ്പമാണ് കീര്‍ത്തി അറബിക് കുത്തിന് ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
വിജയ്യുടെ പുതിയ ചിത്രമായ ‘ബീസ്റ്റി’ലെ ഗാനമാണ് അറബിക് കുത്ത്. വിജയ്യുടെയും പൂജ ഹെഡ്ഗെയുടെയും കിടിലന്‍ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ ഗാനത്തിന്റെ വരികള്‍ നടന് ശിവകാര്‍ത്തികേയന്റേതാണ്. യൂട്യൂബില്‍ ഗാനം പതിനാല് കോടിയിലധികം പേര് കണ്ടു. ബീസ്റ്റ് ഏപ്രില്‍ പതിനാലിന് റിലീസ് ചെയ്യുമെന്നാണ് വിവരം.
മഹേഷ് ബാബു നായകനാവുന്ന ‘സര്‍ക്കാരു വാരി പട്ട’യാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം. മേയ് 12 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
View this post on Instagram