മലയാളിയാണെങ്കിലും തെന്നിന്ത്യന്‍ ലെവലില്‍ തിളങ്ങുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനായി എത്തുന്ന സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി ഇറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ എത്തിയ താരത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് വൈറലായിരിക്കുന്നത്.
വൈറ്റ് സാരിയിലാണ് താരം എത്തിയത്. സിംപിള്‍ ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. മഹേഷ് ബാബു, സംവിധായകന് പരശുറാം ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കീര്‍ത്തി സുരേഷിന്റെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട. ചിത്രത്തിലെ കലാവതി എന്ന എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ തെലുങ്ക് പ്രൊജക്ടുകള്‍. ടൊവിനോ തോമസ് നായകനാകുന്ന വാശിയില്‍ കീര്‍ത്തിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.