മലയാളിയാണെങ്കിലും തെന്നിന്ത്യയില്‍ ചേക്കേറിയ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടായിരുന്നു കീര്‍ത്തി സുരേഷ് സിനിമയില്‍ അരങ്ങേറിയത്. സുരേഷ് ഗോപി നായകനായി എത്തിയ പൈലറ്റ് എന്ന ചിത്രത്തിലാണ് കീര്‍ത്തി ആദ്യനായി അഭിനയിച്ചത്. അതിന് ശേഷം അച്ഛനെയാണെനിക്കിഷ്ടം, കുബേരന് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി. അതിന് ശേഷം 2013 ല്‍ പുറത്തിറങ്ങിയ പ്രിയദര്ശന് ചിത്രം ഗീതാഞ്ജലിയിലാണ് കീര്‍ത്തി വേഷമിട്ടത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
View this post on Instagram
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീല്‍സ് വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങിയ ശേഷം പങ്കുവച്ചതാണ് ചിത്രങ്ങള്‍. സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
വാശിയാണ് കീര്‍ത്തിയുടേതായി മലയാളത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.