അച്ഛന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. തന്റെ എട്ടാം വയസിലാണ് അച്ഛന് തന്നെ പീഡിപ്പിച്ചത്. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു വെളിപ്പെടുത്തി. ബര്‍ഖ ദത്തിന്റെ വീ ദ വിമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേല്‍പ്പിക്കുന്നത്. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛന്. എട്ടാമത്തെ വയസില്‍ അയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. പതിനഞ്ച് വയസുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ തനിക്ക് ധൈര്യമുണ്ടായതെന്നും ഖുശ്ബു പറഞ്ഞു.
ദ ബേണിംഗ് ട്രെയിന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു ഖുശ്ബു അഭിനയജീവിതം ആരംഭിച്ചത്. ബോളിവുഡിന് പുറമേ തമിഴ്, മലയാളം സിനിമകളിലും താരം തിളങ്ങി. 2010ലായിരുന്നു താരം രാഷ്ട്രീയത്തില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗപ്രവേശം. 2020ല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് താരം ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ബിജെപിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.