ഇന്ന് രാജ്യാന്തര യോഗദിനമാണ്. നിരവധി പേരാണ് യോഗ ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോഴിതാ യോഗ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി. അമ്പത്തിയഞ്ചാം വയസിലും താരത്തിന് അസാമാന്യ മെയ്വഴക്കമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
ചെന്നൈയിലാണ് നിലവില്‍ ലിസി താമസിക്കുന്നത. ദിവസവും യോഗ അഭ്യസിക്കുന്നത് ജീവിതം മാറ്റിമറിക്കുമെന്നും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നുമാണ് ലിസി പറയുന്നത്. നിരവധി പേരാണ് ലിസി പങ്കുവച്ച വിഡിയോ ഏറ്റെടുത്തത്.
ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ലിസി. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ലിസി തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും ലിസി അഭിനയിച്ചിട്ടുണ്ട്.