നടൻ ജോജു ജോർജ് കേന്ദ്രകഥാപാത്രമായി എത്തിയ ‘ജോസഫ്’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മാധുരി ബ്രഗാൻസ. സോഷ്യൽ മീഡിയയിൽ പലപ്പോഴും താരം തന്റെ ഹോട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലും ഒരു പ്രധാനവേഷത്തിൽ മാധുരി എത്തിയിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ കാമുകിയായ കാത്ത എന്ന കഥാപാത്രമായാണ് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ മാധുരി എത്തിയത്.
ഗായികയായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രത്തിലാണ് മാധുരി പിന്നണി പാടി അഭിനയിച്ചത്. മോഹൻലാൽ നായകനായ ഇട്ടിമാണി മേഡ് ഇൻ ചൈനയിലടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം.
സോഷ്യൽ മീഡിയയിൽ മാധുരി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗോവൻ ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് മാധുരി. നടിയുടെ ഓമനയായ പപ്പിയും ഒപ്പമുണ്ട്. ബിക്കിനി വേഷത്തിലാണ് ഗോവൻ ബീച്ചിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ നടി പലപ്പോഴും ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്.