കാമ്പസുകളെയും കൗമാര മനസുകളെയും യുവാക്കളെയും ഒരുപോലെ കീഴടക്കിയ ചിത്രമായിരുന്നു അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ മൂന്ന നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. അനുപമ പരമേശ്വരൻ, സായി പല്ലവി. മഡോണ സെബാസ്റ്റ്യൻ എന്നിവർ ആയിരുന്നു അവർ. മൂന്നു പേരും സിനിമാമേഖലയിൽ തങ്ങളുടേതായ വഴി തിരഞ്ഞെടുത്തു.
സായി പല്ലവിയെ കഴിഞ്ഞയിടെ നേരിട്ട് കണ്ട കാര്യം പറയുകയാണ് മഡോണ സെബാസ്റ്റ്യൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സായി പല്ലവിയെക്കുറിച്ചും സായി പല്ലവിയെ നേരിട്ട് കണ്ടതിനെക്കുറിച്ചും മഡോണ വാചാലയായത്. കണ്ട സമയത്ത് സായി പല്ലവിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തെന്ന് മഡോണ പറഞ്ഞു. അടുത്ത കാലത്ത് സായ് പല്ലവിയെ നേരിട്ട് കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് മഡോണ ഇങ്ങനെ പറഞ്ഞത്.
മാരി ടുവിലെ സായി പല്ലവിയുടെ ഡാൻസ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും താൻ ഭയങ്കര ലോ ആയിരിക്കുന്ന സമയത്ത് അതിട്ട് കാണുമെന്നും മഡോണ വ്യക്തമാക്കി. ശ്യാം സിങ്ക റോയില സായി പല്ലവിയുടെ പ്രകടനത്തെക്കുറിച്ചും മഡോണ വാചാലയായി. ശ്യാം സിങ്ക റോയി എന്ന തെലുങ്ക് സിനിമയിൽ സായി പല്ലവിയും മഡോണയും നായികമാർ ആയിരുന്നു. നാനി നായകനായി എത്തിയ ചിത്രത്തിൽ കൃതി ഷെട്ടി ആയിരുന്നു മറ്റൊരു നായിക.