ദിലീപിന്റെ അനിയത്തിയായി കാര്യസ്ഥനിലൂടെ തന്റെ പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച താരമാണ് മഹിമ നമ്പ്യാർ. തുടർന്ന് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ മഹിമ അഭിനയിച്ചു. സാട്ടൈ എന്ന ചിത്രത്തിലൂടെയ്ന മഹിമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിൽ ആര്യ, വിജയ് സേതുപതി, ശശികുമാർ, അരുൺ വിജയ് തുടങ്ങിയവരുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മഹിമ നമ്പ്യാർ മമ്മൂട്ടി ചിത്രങ്ങളായ മാസ്റ്റർപീസ്, മധുരരാജാ തുടങ്ങിയ ചിത്രങ്ങളിലും മഹിമ അഭിനയിച്ചിട്ടുണ്ട്. എം പദ്മകുമാർ – ആസിഫ് അലി ചിത്രമാണ് താരത്തിന്റെ അടുത്ത പ്രൊജക്റ്റ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ശബരി വളപ്പിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രിയങ്ക കണ്ണനാണ് മേക്കപ്പ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്ക് വെച്ച് താരം നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ‘മറ്റുള്ളവർ എന്നെ ഇഷ്ടപ്പെടും എന്നുള്ളതല്ല ആത്മവിശ്വാസം..! അവർ ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ ഓക്കെയാണെന്നതാണ് ആത്മവിശ്വാസം’ എന്നാണ് മഹിമ കുറിച്ചത്.