കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ ഡബ്ബ് ചെയ്ത് നടി മാല പാര്‍വതി. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിരവധി പേര് ട്രെയ്ലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ് മെസേജ് അയച്ചു എന്ന് മാലാ പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു. അവര്‍ക്ക് നന്ദി പറയുന്നതായും മാല പാര്‍വതി പറഞ്ഞു.
ഡബ്ബിംഗുമായി ബന്ധപ്പെട്ട് താന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ തന്റെ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണെന്നും മാല പാര്‍വതി പറഞ്ഞു. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു സ്ക്രിപ്റ്റ് തയ്യാറാക്കി. അതും ലിപ്സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേര്‍ഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശങ്കര്‍ കാണിച്ച ഡെഡിക്കേഷന് ശരിക്കും അഭിനന്ദാര്‍ഹമാണെന്നും മാല പാര്‍വതി പറഞ്ഞു.
സാധാരണ സിനിമയുടെ ഒറിജിനല്‍ വേര്‍ഷന്‍ കാണാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ് താന്‍. പക്ഷെ ഈ സിനിമയില്‍ മലയാളം ഡബ്ബിന് വേണ്ടിയും താന്‍ കാത്തിരിക്കുകയാണ്. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കുമെന്നും അതില്‍ ശങ്കര്‍ രാമകൃഷ്ണന്റെ പ്രയത്നം എടുത്തറിയുമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.