തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെ നടി മാല പാര്‍വതി. പഴയൊരു അഭിമുഖത്തെ ആധാരമാക്കി ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചാണ് നടിയുടെ പ്രതികരണം.
ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടി വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണമെന്ന് മാല പാര്‍വതി പറഞ്ഞു.
ഒരു നടന് നേരെയും താന്‍ ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ നടത്തിയിട്ടില്ലെന്ന് മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. തന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നുവെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
മലാ പാര്‍വതിയുടെ കുറിപ്പ്
അച്ഛന് മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു.
എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ് നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ.. ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയില്‍ എഴുതണം.