സിനിമയില്‍ ഉണ്ടായ ദുരനുഭവം പറഞ്ഞ് നടി മാല പാര്‍വതി. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തമിഴ്നടന്‍ മോശമായി സ്പര്‍ശിച്ചതായി നടി പറഞ്ഞു. ഡയലോഗ് ഡെലിവറിക്കിടെയാണ് സംഭവം. അന്ന് സംവിധായകന് ഹാന്‍ഡ് മൂവ്മെന്റ്സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്മെന്റ്സ് എന്ന് പറയുന്നത് ഇയാള്‍ തന്നെ കയറിപിടിച്ചതിനെയാണെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്, ക്യാമറമാന് ഇതില്‍ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും മാല പാര്‍വതി പറയുന്നു.
സിനിമയില്‍ ഓരോ താരങ്ങള്‍ക്കും കാറ്റഗറിയുണ്ടെന്ന് മാല പറയുന്നു. ബാത്ത് റൂമിന്റെ കാര്യത്തില്‍, താമസത്തിന്റെ കാര്യത്തിലൊക്കെ വിവേചനമുണ്ടെന്ന് മാല പാര്‍വ്വതി പറഞ്ഞു.