916 എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മേനോന്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മാളവിക വേഷമിട്ടു. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലാണ് മാളവിക വേഷമിട്ടത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാളവിക പങ്കുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്.
View this post on Instagram
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലെ അറബിക് കുത്ത് ഗാനത്തിന് ചുവടുവച്ചാണ് താരം വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ട്രെന്‍ഡുകള്‍ പിന്തുടരാന് എപ്പോഴും വൈകുമെന്നും എന്നാല്‍ ഇത് ഉചിതമായ ദിനത്തിലാണ് ചെയ്തിരിക്കുന്നത് എന്നുമാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റും നല്കി രംഗത്തെത്തിയത്.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ, സിബിഐ ദി ബ്രയിന്‍ തുടങ്ങിയ ചിത്രങ്ങളാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു.