രാജാരവിവർമ ചിത്രം പോലെ സുന്ദരിയായി നടി മാളവിക മോഹനൻ പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു. ചോള രാജകുമാരിയായി നടി എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രോഹൻ ശ്രേസ്ഥയാണ്. ബോളിവുഡ് താരങ്ങളുടേതടക്കം ചിത്രങ്ങൾ പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് രോഹൻ. സിനിമാലോകത്ത് നിന്നും പ്രേക്ഷകരിൽ നിന്നും വമ്പൻ സ്വീകരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ തുടങ്ങിയ താരമാണ് മാളവികാ മോഹനന്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു. ഇതില്‍ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേട്ട എന്ന ചിത്രത്തിലെ പ്രകടനമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേട്ടയ്ക്ക് ശേഷം വിജയ് നായകനാവുന്ന മാസ്റ്ററിലും മാളവിക അഭിനയിക്കുന്നുണ്ട്.