മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുമെല്ലാം കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് നടി മല്ലിക സുകുമാരന്‍. മക്കള്‍ക്കൊപ്പമല്ല താമസമെങ്കിലും ഇടയ്ക്ക് ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം വന്നു താമസിക്കാറുണ്ട് മല്ലിക. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയെക്കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്.
കുഞ്ഞുപ്രായത്തിലേ അലംകൃതയ്ക്ക് പക്വതയുണ്ടെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നില്‍ക്കുന്നതെന്ന് ചെറുപ്രായത്തിലേ അവള് ചോദിച്ചു. ക്രിസ്മസിന് വീട്ടിലേക്ക് വരണമെന്നും കേക്ക് ഒരുമിച്ച് കട്ട് ചെയ്യാമെന്നുമാണ് അവള് പറഞ്ഞത്. തന്റെ മോനും മരുമോളും പറയാത്തത് അവള് പറഞ്ഞു എന്ന് താന്‍ പൃഥ്വിയോട് തമാശയായി പറഞ്ഞിരുന്നു. ആറ് വയസെയുള്ളൂവെങ്കിലും വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടിയാണ് അല്ലിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
കൊച്ചുമക്കളാണ് തന്റെ സൗഭാഗ്യമെന്നും നക്ഷത്രയും അലംകൃതയുമാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നതെന്നും മല്ലിക പറഞ്ഞു. പ്രാര്‍ത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത കാര്യങ്ങള്‍ പറയാറുണ്ട്. പ്രാര്‍ത്ഥനയും നക്ഷത്രയും അലംകൃതയുമൊക്കെ സംസാരിക്കുന്നത് കാണുമ്പോള്‍ അവരില്‍ നിന്ന് എന്തൊക്കയോ പഠിക്കാനുണ്ട് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മല്ലികാ സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.