തെന്നിന്ത്യൻ സിനിമാലോകത്തെ പേരുകേട്ട സംവിധായകനായ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയിൽ ആരംഭിച്ചു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മലയാളി താരം ബൈജുവും എത്തുന്നുണ്ട്. സംവിധായകൻ ബാലയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്റെ വിശേഷം സൂര്യ ട്വിറ്ററിലൂടെ അറിയിച്ചത്. ‘എന്റെ മെന്റർ ആയ സംവിധായകൻ ബാല അണ്ണ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു. പതിനെട്ട് വർഷങ്ങൾക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി, ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്ക് ഉണ്ടാകണം’ സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.
ചിത്രത്തിൽ സൂര്യയുടെ നായികയായി കൃതി ഷെട്ടിയാണ് എത്തുന്നത്. ഒരു പ്രധാനവേഷത്തിൽ മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്. ചിത്രത്തിൽ കൃതിയുടെയും മമിതയുടെയും കാസ്റ്റിംഗ് മാത്രമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. 2ഡി എന്റർടയിൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ബാലസുബ്രഹ്മണ്യമാണ് ക്യമറ. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. സൂര്യയുടെ 41 ആമത് ചിത്രം കൂടി ആയിരിക്കും ബാലയ്ക്കൊപ്പം ഒരുങ്ങുന്നത്. മലയാളി താരം മമിത ബൈജുവിന്റെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. നന്ദ’, ‘പിതാമകൻ’, മായാവി എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.
Happy to have the charming and talented @mamitha_baiju on board for #Suriya41!@Suriya_offl #DirBala #Jyotika @gvprakash @rajsekarpandian #Balasubramaniem @IamKrithiShetty @editorsuriya #Mayapandi pic.twitter.com/Ojdid9bpA4
— 2D Entertainment (@2D_ENTPVTLTD) March 28, 2022
സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം എതർക്കും തുനിന്തവൻ ആണ്. മാർച്ച് 10ന് ആയിരുന്നു പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ പ്രിയങ്ക മോഹൻ ആയിരുന്നു നായികയായി എത്തിയത്. അതേസമയം, സൂപ്പർ ശരണ്യയിലെ മികച്ച പ്രകടനത്തിനു ശേഷമാണ് മമിത തമിഴിലേക്ക് എത്തുന്നത്. സൂപ്പർ ശരണ്യ ആയിരുന്നു മമിത അഭിനയിച്ച ഒടുവിൽ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ മനസ് കീഴടക്കിയ മമിത ഇനി തമിഴകത്തിന്റെ മനസ് കീഴടക്കാനുള്ള ഒരുക്കത്തിലാണ്.
Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
— Suriya Sivakumar (@Suriya_offl) March 28, 2022