മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹൻദാസ്. ആദ്യസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നെയിറങ്ങിയ ബാബാ കല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്. അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഭ്രമം, മ്യാവു എന്നിവ ആയിരുന്നു.
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. മുംബൈയിലെ മാരിയോട്ട് ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങളാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഷോർട്സും വെളുത്ത നിറത്തിലുള്ള ടോപ്പും വെളുത്ത നിറത്തിലുള്ള ബൂട്സും അണിഞ്ഞാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘സൂപ്പർ, ‘സുന്ദരി’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
കാൻസർ ബാധിതയായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഒരുപാടു പേർക്ക് പ്രചോദനമായ വനിത കൂടിയാണ് മംമ്ത. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ കോമഡിറോളുകളും അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള നടിയാണ് മംമ്ത മോഹൻദാസ്. മൈ ബോസ്, ടു കൺട്രീസ് എന്നീ സിനിമകളിൽ ദിലീപിന് ഒപ്പം കട്ടയ്ക്ക് കോമഡി പറഞ്ഞ് കൂടെ നിന്നയാളാണ് മംമ്ത. നടിയെന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും നിരവധി പേർക്ക് പ്രചോദനവും ആവേശവുമാണ് മംമ്ത മോഹൻദാസ്.
View this post on Instagram