വിവിധ സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസിൽ ഇടം സ്വന്തമാക്കിയ താരമാണ് മംമ്ത മോഹൻദാസ്. നിലവിൽ അവധി ആഘോഷിക്കാൻ മാലിദ്വീപിലാണ് മംമ്ത മോഹൻദാസ്. മാലിദ്വീപിൽ നിന്ന് പകർത്തിയ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മംമ്ത പങ്കുവെച്ചത്. ‘എല്ലാം സുഖപ്പെടുത്തുന്ന മരുന്ന് ഈ തീരത്തുണ്ട്. ഉപ്പിലും സൂര്യനു കീഴിലും മണലിനു മുകളിലും നിങ്ങളുടെ ആന്തരിക സമാധാനം അടങ്ങിയിരിക്കുന്നു’ – ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മംമ്ത മോഹൻദാസ് കുറിച്ചു.
മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹൻദാസ്. ആദ്യസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നെയിറങ്ങിയ ബാബാ കല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്. അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഭ്രമം, മ്യാവു എന്നിവ ആയിരുന്നു.
കാൻസർ ബാധിതയായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഒരുപാടു പേർക്ക് പ്രചോദനമായ വനിത കൂടിയാണ് മംമ്ത. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെ കോമഡിറോളുകളും അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള നടിയാണ് മംമ്ത മോഹൻദാസ്. മൈ ബോസ്, ടു കൺട്രീസ് എന്നീ സിനിമകളിൽ ദിലീപിന് ഒപ്പം കട്ടയ്ക്ക് കോമഡി പറഞ്ഞ് കൂടെ നിന്നയാളാണ് മംമ്ത. നടിയെന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും നിരവധി പേർക്ക് പ്രചോദനവും ആവേശവുമാണ് മംമ്ത മോഹൻദാസ്.
View this post on Instagram