ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ് മമ്ത വേഷമിട്ടത്. തുടര്‍ന്നങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങള്‍. കറു പഴനിയപ്പന് സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ ആകാംക്ഷ ഉയര്‍ത്തിയിരിക്കുന്നത്.
View this post on Instagram
ഇരുപത് സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ വീട്ടില്‍ വന്ന ഒരു അതിഥിയെക്കുറിച്ചാണ് മമ്ത പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലാണ് നടി വിഡിയോ പങ്കുവച്ചത്. ഇന്ന് ജീവിതത്തില്‍ ക്രേസി ആയിട്ടുള്ള ഒരു കാര്യം നടന്നുവെന്നും സൂപ്പര്‍ എക്സൈറ്റഡാണ് താനെന്നും നടി പറയുന്നു. തന്റെ വീട്ടിലേക്ക് ഒരു വിസിറ്റര്‍ വന്നു. അത് തീര്‍ത്തും മറ്റൊരു ലോകത്തുനിന്നാണ്. നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല. എന്തായാലും വന്നയാള്‍ ഹാപ്പിയാണ്. ആരാണ് വന്നതെന്ന് പിന്നീട് പറയാമെന്നും മമ്ത വിഡിയോയില്‍ പറയുന്നു. ഇതിനിടെ അമ്മ വിളിക്കുന്നതും മമ്ത പോകുന്നതും വിഡിയോയിലുണ്ട്.
മമ്ത പറഞ്ഞ അതിഥിയാരാകുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ‘അണ്ബിലിവബിള് വിസിറ്റര്‍, വിസിറ്റര്‍, ഓട്ട് ഓഫ് ദ വേള്‍ഡ് തുടങ്ങിയ ഹാഷ് ടാഗും നടി നല്‍കിയിട്ടുണ്ട്. ആരാണെന്ന് കണ്ടുപിടിക്കാനുള്ള ഒരു ക്ലൂവും താരം നല്‍കിയിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, അനൂപ് മേനോന്, പൃഥ്വിരാജ്, ഷാരൂഖ് ഖാന് തുടങ്ങിയവരുടെ പേരുകള്‍ കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്.